നോട്ടുമ‍ഴ പെയ്യാന്‍ മന്ത്രവാദം; കള്ള സന്യാസി പത്തു വര്‍ഷം കൊണ്ട് തട്ടിയത് 94 ലക്ഷം രൂപ

നോട്ടുമഴ പെയ്യാന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുകോടിയോളം തട്ടി മന്ത്രവാദി. പണം ഒഴുകുമെന്നും പറഞ്ഞാണ് മന്ത്രവാദി കബളിപ്പിച്ചത്. പത്തു വര്‍ഷം തുടര്‍ച്ചയായി കബളിപ്പിച്ചതായാണ് പൊലീസ് നല്‍കിയ വിവരം. ഗുജറാത്തിലാണ് പത്തു വര്‍ഷം നീണ്ടു നിന്ന കബളിപ്പിക്കലിന്റെ കഥ നടന്നത്.

അഹമ്മദാബാദ് സ്വദേശി ജിഗേഷാണ് തട്ടിപ്പിന് ഇരയായത്. ജിഗേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം ഒഴുകുമെന്ന് പറഞ്ഞ്  മന്ത്രവാദത്തിന് 94 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തന്‍റെ പക്കലുള്ള സ്വര്‍ണാഭരണങ്ങളും മന്ത്രവാദിക്ക് നല്‍കിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫലം ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാകുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ജ്യോതിഷം അറിയാമെന്ന് പറഞ്ഞാണ് ഹിതേഷ് എന്ന വ്യാജ മന്ത്രവാദി ജിഗേഷിനെ കബളിപ്പിച്ചത്. 2010 ലാണ് ജിഗേഷ് ആദ്യമായി മന്ത്രവാദിയെ സമീപിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് സമീപിച്ചത്. മന്ത്രവാദം നടത്തി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍ സഹായിക്കാമെന്ന് ഹിതേഷ് പറഞ്ഞു വിശ്വസിപ്പിച്ചതായി പൊലീസ് പറയുന്നു. പിന്നീട് പല തവണയായി ലക്ഷങ്ങള്‍ ജിഗേഷില്‍ നിന്ന് വാങ്ങിയെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ജിഗേഷിന്റെ വീട്ടില്‍ ‘ശുദ്ധി ക്രിയ’ നടത്തി. നോട്ടുമഴ പെയ്യുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള സാധനങ്ങളും കൊണ്ടുപോയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News