മനുഷ്യനിൽ റിപ്പോർട്ട് ചെയ്ത് മങ്കി ബി വൈറസ്; ചൈനയിൽ മരണം
മങ്കി ബി വൈറസ് (Monkey B Virus) കുരങ്ങുകളില്‍ നിന്നാണ് പ്രധാനമായും പകരുന്നത്.മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ മരണം റിപ്പോർട്ട് ചെയ്തു.വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാർച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടർക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്.
ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെ ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെയാണ് ഇതിൽ 5 മരണങ്ങളുണ്ടായത്. കുരങ്ങനിൽനിന്നു കടിയോ മാന്തോ കിട്ടിയവരാണു മരിച്ചവരിൽ ഭൂരിഭാഗവും.
എങ്ങനെ പ്രതിരോധിക്കാം
1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക. അവയ്ക്ക് തീറ്റി നൽകാനോ കളിപ്പിക്കാനോ ഒന്നും ശ്രമിക്കരുത്.
2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തോ ഏൽക്കാനിടയായാൽ സോപ്പ് ഉപയോഗിച്ച്/ വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.സോപ്പ് , അയഡിൻ ഇവയിലേതെങ്കിലും ഉപയോഗിച്ച് വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.അതിനു ശേഷം മറ്റൊരു പതിനഞ്ച് മിനിറ്റ് കൂടി വെള്ളത്തിൽ കഴുകുക. അതിനു ശേഷം ഉടനടി വൈദ്യസഹായം സ്വീകരിക്കുക.
3.മൃഗങ്ങളെ പരിപാലിച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച്/ വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
സാധാരണയായി വൈറസ് ബാധയുണ്ടായാൽ 1 മുതൽ 3 ആഴ്ച വരെയുള്ള കാലയളവിലാണു രോഗലക്ഷണങ്ങൾ പ്രകടമാവുക. ഫ്ലൂ വൈറസ് ബാധയുടേതിനു തുല്യമായി പനി, വിറയൽ, പേശീവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണു കാണിക്കുക. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശാരീരിക സ്രവങ്ങളിലൂടെയും ഈ വൈറസ് പടരാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here