വിവാദ ആഢംബര വീടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ഞരമ്പു രോഗികളെന്ന് അധിക്ഷേപിച്ച് കെ എം ഷാജി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനടെയാണ് ഷാജിയുടെ അധിക്ഷേപം. ഭൂമി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പരിഹാസത്തിലുള്ള മറുപടിയായിരുന്നു കെ എം ഷാജി നല്‍കിയത്.
ADVERTISEMENT
ഇഞ്ചിക്കൃഷിയേക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് കര്‍ണാടകയില്‍ 500 എക്കറും മഹാരാഷ്ട്രയില്‍ 2000 എക്കറും ഉണ്ടെന്നായിരുന്നു പരിഹാസ രൂപേണ ഷാജി മറുപടി നല്‍കിയത്.
മാളൂര്‍ കുന്നിലെ ആഢംഭര വിവാദ വീട് നിര്‍മാണത്തെപ്പറ്റിയും പരിഹാസ രൂപേണയാണ് ഷാജി മറുപടി നല്‍കിയത്. വീട് വിവാദത്തില്‍ ചില മാധ്യമങ്ങള്‍ കഥ സൃഷ്ടിക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്നും കെ എം ഷാജി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.