ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടായാല്‍ ഇനി സന്നദ്ധസേന; പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ അവസരം 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി പരിശീലനപരിപാടി. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ http://www.samoohikasannadhasena.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പരിശീലനം ഓൺലൈനായി ജൂലൈ 25ന് നടക്കും.

രജിസ്റ്റർ ചെയ്യുന്നവർക്ക് 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് എസ്.എം.എസായി ലഭിക്കും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here