‘സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നു’; മരണാനന്തരം ആദരവ് പ്രകടിപ്പിച്ച് മുംബൈ ഹൈക്കോടതി

സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നുവെന്ന് മുംബൈ ഹൈക്കോടതി. എല്‍ഗാര്‍ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമി നല്കിയ അപ്പീല്‍ മരണനാന്തരം പരിഗണിക്കവെയായിരുന്നു മുംബൈ ഹൈക്കോടതിയുട പരാമര്‍ശം. സ്റ്റാന്‍ സ്വാമി ഒരു നല്ല മനുഷ്യനായിരുവെന്ന് പറഞ്ഞ് മുംബൈ ഹൈക്കോടതി അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.

ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമദാര്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു സ്റ്റാന്‍ സ്വാമിക്ക് ആദരവേകിക്കൊണ്ടുള്ള പരാമര്‍ശം. ജൂലൈ അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ മരണം അറിയിച്ച സമയത്ത് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന ബെഞ്ചായിരുന്നു ഇത്.

സ്റ്റാന്‍ സ്വാമിയുടെ മരണനാന്തര ചടങ്ങുകള്‍ കണ്ടിരുന്നെന്നും അദ്ദേഹം സമൂഹത്തിന് ചെയ്ത നല്ല പ്രവര്‍ത്തികളില്‍ ഏറെ ആദരവുണ്ടെന്നും ജസ്റ്റിസ് ഷിന്‍ഡെ അറിയിച്ചു. അദ്ദേഹത്തിനെതിരെ നിയമപരമായി ഉണ്ടായ നടപടികള്‍ വേറെ വിഷയമാണെന്നും ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.

ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വിചാരണകാത്ത് ജയിലില്‍ കഴിയേണ്ടിവരുന്നത് ഖേദകരമാണ്. സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ അപേക്ഷയിലും കേസിലെ സഹതടവുകാരുടെ അപേക്ഷകളിലും കോടതിയില്‍ നിന്ന് കൃത്യമായ ഇടപെടലുണ്ടായിരുന്നു.

മെയ് 28 ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചതു മുതലുള്ള സ്റ്റാന്‍ സ്വാമിയുടെ എല്ലാ അപേക്ഷകളും കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്നുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ക്കാകില്ല. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനായ മിഹിര്‍ ദേശായിക്ക് മാത്രമാണ് അതിന് കഴിയുകയെന്നും കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News