കേന്ദ്രസര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തി 

രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെയും ഫോൺ പെഗാസസ് ചോർത്തി. മോഡി മന്ത്രി സഭയിലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവും ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലും ഫോൺ ചോർത്തലിന് ഇരയായി.

പ്രിയങ്കാ ഗാന്ധിയുടെ ഫോൺ ചോർത്തിയതിന് പുറമെ തൃണമൂൽ നേതാവിൻ്റെയും സ്മൃതി ഇറാനിയുടെ അനുനായികളുടെയും ഫോൺ കോളുകൾ ചോർന്നു. രണ്ടായിരത്തി പതിനെട്ട് മുതൽ രണ്ടായിരത്തി പത്തൊൻപത് വരെ നടന്ന ചോർത്തലിന് ഇരയാവരിൽ പ്രമുഖർ ഏറെയാണ്. രണ്ടാം ദിവസം വൈകിട്ടോടെ ആണ് കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചുള്ള ഫോൺ ചോർത്തൽ പട്ടിക പുറത്ത് വന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തിയ ഫോൺ ചോർത്തൽ പട്ടിക ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. ഇക്കാലയളവിൽ കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്നത് രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട 9 പേരുടെ ഫോൺ കോളുകളും ഇക്കാലയളവിൽ ചോർത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് പേര് രാഹുലിൻ്റെ സുഹൃത്തുക്കൾ ആണ്. ഇവർക്ക് രാഷ്ട്രീയ ബന്ധമില്ല.

രാഹുലിന്‍റെ രണ്ട് അനുയായികളുടെ ഫോണും ടാപ്പ് ചെയ്യപ്പെട്ടു. പ്രിയങ്കാ ഗാന്ധിയും ഫോൺ ചോർത്തലിനു വിധേയയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ഫോണിൽ ഇപ്പോഴും പെഗാസസ് ബാധ തുടരുന്നുണ്ട് എന്നാണ് ന്യൂസ് പോർട്ടലുകൾ വെളിപ്പെടുത്തുന്നത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് വക്താവ് മല്ലികാർജുന ഖാർഗെ മാധ്യമങ്ങളെ കണ്ടു. രാജ്യ സുരക്ഷ മുൻ നിർത്തി സര്‍ക്കാര്‍ ഏജൻസികൾക്ക് മാത്രമേ എൻഎസ്ഒ ചാര സോഫ്റ്റ് വെയർ വാങ്ങാനാകൂ എന്നിരിക്കെ, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് ഏത് രാജ്യ ദ്രോഹ കേസിന് വേണ്ടിയാണ് എന്നും അദ്ദേഹം ചോദിച്ചു.

മോഡി മന്ത്രി സഭയിലെ അംഗങ്ങളും ഫോൺ ചോർത്തലിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിൻ്റെ ഫോണും പെഗാസസ് ചാര പ്രവർത്തനത്തിലൂടെ ടാപ്പ് ചെയ്തു. പാർലമെൻ്റിൽ ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിന് പ്രതിരോധം ഒരുക്കിയ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും അദ്ദേഹത്തിൻ്റെ ഭാര്യയും ഇക്കാലയളവിൽ ഫോൺ ചോർത്തലിനു ഇരയായിട്ടുണ്ട്.

മോഡി സർക്കാരിലെ മുൻ കേന്ദ്ര മന്ത്രി സഭയിൽ അംഗമായിരുന്ന കാലത്ത് സ്മൃതി ഇറാനിയും പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്താൻ ലക്ഷ്യമിട്ടവരിൽ ഒരാളാണ്. സ്മൃതി ഇറാനിയുടെ അടുത്ത നേതാക്കളായ വസുന്ധര രാജ് സിന്ധ്യയുടെ പേഴ്സണൽ സെക്രട്ടറി, സഞ്ജയ് കച്രു എന്നിവരുടെയും ഫോൺ ചോർത്തിയതായി വെളിപ്പെടുത്തൽ ഉണ്ട്.

രണ്ടായിരത്തി പത്തൊൻപതിൽ മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെയും ഫോൺ ചോർന്നിട്ടുണ്ട്. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, ബിൽഗേറ്റ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഓപ്പറേഷണൽ ഡയറക്ടർ എം ഹരിമേനോൻ എന്നിവരും ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here