ദില്ലിയിൽ പള്ളി പൊളിച്ച സ്ഥലം സന്ദര്‍ശിച്ച് ഇടത് എംപിമാര്‍; പള്ളി പൊളിച്ചത് ആർഎസ്എസും സംഘപരിവാറുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

അനധികൃത നിര്‍മാണമാരോപിച്ച് ദില്ലിയിൽ പൊളിച്ച അന്ധേരിയ മോഡൽ പള്ളി ഇടത് എംപിമാർ സന്ദർശിച്ചു. ആർഎസ്എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതെന്നും വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

പള്ളി പൊളിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നും ഇടത് എംപിമാർ ചൂണ്ടിക്കാട്ടി. എംപിമാരായ എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, വി. ശിവദാസൻ,സോമ പ്രസാദ്,  എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

ദിവസങ്ങൾക്ക് മുന്നേയാണ് അനധികൃത നിർമാണമെന്നാരോപിച്ചു അന്ധേരിയ മോഡൽ ചർച്ച് പൊളിച്ചത്. പള്ളി പൊളിച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്.  എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, വി. ശിവദാസൻ, സോമ പ്രസാദ്,  എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ബി.ജെ.പിക്കാർ ഭീഷണിപ്പെടുത്തുന്നത് ബി.ജെ.പിയും ആർ.എസ്.എസും ഇതിന് പിന്നിലുണ്ടെന്നതിന്റെ തെളിവെന്ന് എ എം ആരിഫ് എംപി ചൂണ്ടിക്കാട്ടി.

വിഷയം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും വ്യക്തമാക്കി. ആർഎസ്എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതിന് പിന്നില്ലെന്നും ഫെഡറലിസത്തിന് മുകളിൽ കത്തിവെക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

പള്ളി പൊളിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സോമപ്രസാദ് എംപിയും വിമർശിച്ചു. അതേസമയം,  ഇന്ത്യയ്ക്കകത്ത്  ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ-മുസ്ലിം മതക്കാരെയും കമ്മ്യൂണിസ്റ്റ്കാരെയും ശത്രുക്കളായി കരുതുന്നുവെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഓരോന്നായി പൊളിച്ച്  കളയുന്നത് ഇതുകൊണ്ടാണെന്നും ബിനോയ് വിശ്വം എംപിയും ചൂണ്ടിക്കാട്ടി. വർഷകാല സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കാൻ തന്നെയാണ് ഇടത് എംപിമാരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News