രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായത്; ആരോഗ്യ വിദഗ്ധർ 

രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് പ്രധാനമായും കാരണമായത് ഡെൽറ്റ വകഭേദമാണെന്നും ആരോഗ്യ വിദഗ്തൻ ഡോ എൻകെ അറോറ പറഞ്ഞു.

അതേസമയം, സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കല്‍ നിലവിൽ 2.6 കോടി വാക്സിന്‍ ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതുവരെ 42.15 കോടി വാക്സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ച് 185 ദിവസം പിന്നിട്ട ദിവസമായ തിങ്കളാഴ്ച രാജ്യത്ത് 47.77 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 41 കോടിയിലേറേയായി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 6017 കേസുകളും 66 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 1,971 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News