ന്റെ അമ്മേ…. ചിക്കൻ വില കണ്ട് ഞെട്ടി മലയാളികൾ

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. നാളെ പെരുന്നാൾ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.

കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നത്. 100 രൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയർന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വില കുതിച്ച് ഉയർന്ന് 165 ൽ എത്തുകയായിരുന്നു.

കോഴി കച്ചവടക്കാർക്ക് കിലോയ്ക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ഇതിനൊപ്പം ലോഡിംഗ് കൂലിയും ലാഭവും ചേർന്ന് കച്ചവടക്കാർ വിൽക്കുന്നത് 165 രൂപയ്ക്ക്. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.

കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നില്ല. മീനിന്റെ ദൗർലഭ്യം കൂടി മുതലെടുത്താണ് വിശേഷദിവസങ്ങളിൽ ഈ തട്ടിപ്പ് നടക്കുന്നത്. വില വർധിച്ചതോടെ ഹോട്ടലുകാരും പ്രതിസന്ധിയിലായി. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോ വിലവർധിപ്പിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News