നിലപാടിൽ മാറ്റമില്ലാതെ കർഷകർ; പാർലമെന്റിന് മുന്നിൽ വച്ചുള്ള പ്രതിഷേധത്തിന് മറ്റന്നാൾ തുടക്കം

വർഷകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് മുന്നിൽ വച്ചുള്ള ക‌ർഷകരുടെ പ്രതിഷേധം മുതൽ ആരംഭിക്കും.കൊവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും അതീവ സുരക്ഷാ മേഖലയായ പാർലമെന്റ് പരിസരത്തേക്ക് മാർച്ചു നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും വേദി ജന്തർ മന്തറിലേക്ക് മാറ്റണമെന്നും ദില്ലി പൊലിസ് ആവശ്യപെട്ടിരുന്നു.

എന്നാൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർഷകരുടെ തീരുമാനം. വർഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം സമ്മേളനം നിർത്തിവച്ച് കർഷകരുടെ വിഷയങ്ങളെ പറ്റി ചർച്ച നടത്തണമെന്ന് v ശിവദാസൻ എംപിയും, ഇളമരം കരിം എംപിയും രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാകുമെന്ന് കർഷക നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. .
ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News