മാലിക്കിലെ പ്ലസ് ടുകാരൻ ഫ്രഡിയുടെ യഥാർത്ഥ വയസ് കണ്ടോ..

മാലിക് സിനിമ ചർച്ചയാകുമ്പോൾ ഫ്രഡി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ സനൽ അമന്റെ പ്രകടനവും പ്രശംസ ഏറ്റു വാങ്ങുകയാണ്. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഈ പുതുമുഖ നടൻ.17 വയസ്സുള്ള ഫ്രഡി എന്ന കഥാപാത്രത്തെയാണ് 35 കാരനായ സനൽ അമൻ അവിസ്മരണീയമാക്കിയത്.

മാലിക് എന്ന സിനിമ കണ്ടവരാരും ഫ്രഡി എന്ന കഥാപാത്രത്തെ മറക്കില്ല.17 വയസ്സുകാരനായ ഫ്രഡിയെ അനശ്വരനാക്കിയ ആ പുതുമുഖ നടനെ തേടിപ്പോയാൽ 35 വയസ്സുകാരനായ കണ്ണൂർ സ്വദേശി സനൽ അമനിലെത്തും. അപ്രതീക്ഷിതമായല്ല സനൽ അമൻ സിനിമയിലേക്ക് എത്തിയത് .ചെറുപ്പം മുതൽ അഭിനയം ഒപ്പമുണ്ട്.ബാലസംഘത്തിൻ്റെ വേനൽത്തുമ്പി നാടകമായിരുന്നു ആദ്യ കളരി.

ദില്ലി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം സനൽ അമൻ എന്ന നടനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായി. അതേസമയം മാലിക് എന്ന സിനിമ പ്രക്ഷകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും സജീവ ചർച്ചയും വിവാദവുകുമ്പോൾ സനൽ അമൻ പറയാനുള്ളത് അതും സിനിമയുടെ വിജയമെന്നാണ്.

കണ്ണൂർ ജില്ലയിലെ കമ്പിൽ എന്ന ഗ്രാമത്തിൽ നിന്നും ആദ്യ സിനിമയിലൂടെ തന്നെ കേരളം അറിയപ്പെടുന്ന നടനായുള്ള സനൽ അമലിൻ്റെ വളർച്ചയിൽ കുടുംബവും ഏറെ സന്തോഷത്തിലാണ്. സി പി ഐ എം നാറാത്ത് ലോക്കൽ സെക്രട്ടറിയാണ് സനലിൻ്റെ അച്ഛൻ എൻ അശോകൻ. ആദ്യ സിനിമയും കഥാപാത്ര പാത്രവും ഹിറ്റായപ്പോൾ തേടിയെത്തുന്ന അഭിനനന്ദന പ്രവാഹങ്ങൾക്ക് നടുവിലാണ് സനലും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News