‘ടൈനി പോണി’ എന്ന ക്യാപ്‌ഷനിൽ മമ്മൂട്ടി:ഏറ്റെടുത്ത് ആരാധകർ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊച്ചുമകളുടെ മുടികെട്ടിക്കൊടുക്കുന്ന മമ്മൂട്ടി ചിത്രം വൈറൽ ആയിരുന്നു.ഇപ്പോഴിതാ ‘ടൈനി പോണി’ എന്ന ക്യാപ്‌ഷനിൽ മമ്മൂട്ടിയുടെ സ്വന്തം ഹെയർ സ്റ്റൈൽ ആണ് സോഷ്യൽ മീഡിയയിലെ ചർച്ച.

സോഷ്യൽ മീഡിയയിൽ മമ്മൂക്ക പങ്ക് വെക്കുന്ന ചിത്രങ്ങളെല്ലാം ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

മഞ്ഞ ഷർട്ട് ധരിച്ച് തന്റെ നീളൻ മുടിയിൽ പോണി ടെയിൽ കെട്ടിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ടൈനി പോണി’ എന്ന ക്യാപ്‌ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.

View this post on Instagram

A post shared by Mammootty (@mammootty)

പുതിയ ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്.വിധു പ്രതാപും റീമി ടോമിയുമൊക്കെ കമന്റുകൾ നൽകിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News