Kairali News Exclusive…. കെ എം ഷാജിയുടെ വിവാദ വീടിന്റെ ക്രമപ്പെടുത്തൽ അപേക്ഷ നൽകിയത് ലീഗ് നേതാവ്

ലീഗ് നേതാവ് കെ.എം. ഷാജിയുടെ വിവാദ വീടിൻ്റെ പുതിയ അവകാശികളുടെ വിവരങ്ങൾ കൈരളി ന്യൂസ് പുറത്ത് വിട്ടു .ആശാഷാജിക്കൊപ്പം ക്രമപ്പെടുത്തൽ അപേക്ഷ നൽകിയ അലി അക്ബർ ലീഗ് നേതാവ്. മുസ്ലീംലീഗ് വേങ്ങര മണ്ഡലം ട്രഷറർ അലി അക്ബർ ലീഗിൻ്റെ പ്രധാന സാമ്പത്തിക സ്രോതസ് കൂടിയാണ് .

കെ എം ഷാജിയുടെയും എം കെ മുനീറിൻ്റെയും റിയൽ എസ്റ്റേറ്റ് പങ്കാളിയാണ് അലി അക്ബർ എന്ന നിർണായ വിവരം കൂടി പുറത്തുവരികയാണ്. മുനീറിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി വാങ്ങിയതും അലി അക്ബറാണ്. ഷാജിയും മുനീറും പാറോപ്പടി പള്ളി വികാരിയെ വഞ്ചിച്ച് മാലൂർക്കുന്നിലെ ഭൂമി സ്വന്തമാക്കിയതും നേരത്തെ വിവാദമായിരുന്നു.

അതേസമയം വിവാദ ആഢംബര വീടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവർത്തകരെ ഞരമ്പു രോഗികളെന്ന് കെ എം ഷാജി അധിക്ഷേപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഷാജിയുടെ അധിക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here