ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ; നടപടി  ഇടതു സർക്കാരിനെ അട്ടിമറിക്കാൻ കലാപം അ‍ഴിച്ചുവിട്ട് 13 വർഷങ്ങള്‍ക്ക് ശേഷം 

സിംഗൂരിൽ കലാപം സൃഷ്ടിച്ച് 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. ടാറ്റ നാനോ പദ്ധതിയുടെ ഭാഗമായി സ്ഥലമെടുപ്പ് നടത്തുന്നതിനെതിരെ 2006 ഇൽ ബംഗാളിൽ തൃണമുൽ കോൺഗ്രസ്സ് കലാപം അഴിച്ചു വിട്ടിരുന്നു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ടാറ്റ കാർ നിർമാണ ശാലയുടെ പേരിൽ വ്യാപക ആക്രമണങ്ങളാണ്‌ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്‌.

വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വൻകിട നിക്ഷേപ പദ്ധതികൾക്കായി ടാറ്റ ഗ്രൂപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ബംഗാൾ വ്യവസായ, ഐടി മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു.

2006ൽ ടാറ്റക്കെതിരെ സിംഗൂരിൽ കലാപം നടത്തിയ തൃണമൂൽ കോൺഗ്രസാണ് വർഷങ്ങൾക്കിപ്പുറം ടാറ്റയെ വീണ്ടും നിക്ഷേപത്തിന്‌ ക്ഷണിച്ചത്.

സിംഗൂരിലെ ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്ത് രക്തരൂക്ഷിതമായ കലാപമാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് ശ്രഷ്ടിച്ചത്.

13 വർഷങ്ങൾക്ക് ശേഷം ബംഗാളിൽ വൻ നിക്ഷേപത്തിന്‌ ടാറ്റയുമായി ചർച്ച നടത്തുകയാണെന്ന്‌ ബംഗാൾ വ്യവസായമന്ത്രി പാർത്ഥ ചാറ്റർജി കഴിഞ്ഞ ദിവസം പറഞ്ഞു.

തൊഴിൽ സൃഷ്‌ടിക്കുകയാണ്‌ പ്രധാന ലക്ഷ്യമെന്നും ഇതിനായി വ്യവസായം തുടങ്ങുന്നവർക്ക്‌ ആനുകൂല്യങ്ങൾ നൽകുമെന്നും പാർത്ഥ ചാറ്റർജി പറഞ്ഞു. തങ്ങൾക്ക്‌ ടാറ്റയുമായി ശത്രുതയില്ലെന്നും ചാറ്റർജി വ്യക്തമാക്കി.

ബംഗാളിൽ നിലവിലുള്ള  ടാറ്റ മെറ്റാലിക്‌സിന് പുറമെ നിർമാണരംഗത്തോ മറ്റു മേഖലകളിലോ വൻതോതിലുള്ള നിക്ഷേപം നടത്താൻ ടാറ്റ തയ്യാറാണെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും, ഇതേക്കുറിച്ച് ഗ്രൂപ്പുമായി ചർച്ച നടക്കുന്നുണ്ടെന്നും ചാറ്റർജി അറിയിച്ചു.

2006 ൽ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ടാറ്റ കാർ നിർമാണ ശാലയുടെ പേരിൽ  സംഘടിത ആക്രമണങ്ങളാണ്‌ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്‌. നാനോ കാർ നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുത്തതിനെതിരെ പ്രതിഷേധം തുടങ്ങിയ ശേഷം തൃണമൂൽ കോൺഗ്രസ്സ് സംഘർഷത്തിലേക്ക്‌ തള്ളിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here