ഫോണ്‍ ചോർത്തൽ വിവാദം; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. തിരുവനന്തപുരം എ ജി എസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയ പെഗാസെസ് ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയരുകയാണ്. സംഭവത്തിൽ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം എ ജി എസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല. രാജ്യം ആകെ അനധികൃതമായൊരു തടവറയിൽ ആണെന്നും ആരും സുരക്ഷിതരല്ലെന്നും റഹീം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കോലം  പ്രവർത്തകർ കത്തിച്ചു.സംസ്ഥാന വ്യാപകമായി ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News