പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല; എ എ റഹീം 

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ലെന്നും ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

രാജ്യം ആകെ അനധികൃതമായൊരു തടവറയിൽ ആണ്. ആരും സുരക്ഷിതരല്ല.  അതീവ ആപത്കരവും ഗൗരവം ഉള്ളതുമാണ് ഫോണ്‍ചോര്‍ത്തല്‍ വിഷയമെന്നും എ എ റഹീം വ്യക്തമാക്കി.

തിരുവനന്തപുരം എ ജി എസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ എ റഹീം. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയ പെഗാസെസ് ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയരുകയാണ്. സംഭവത്തിൽ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കോലം  പ്രവർത്തകർ കത്തിച്ചു.സംസ്ഥാന വ്യാപകമായി ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like