കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്.

കേസിൽ ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ, കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണയാണ് പ്രതികള്‍ പീഡിപ്പിച്ചത്.

അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പ്രതികളെ പിടികൂടുകയായിരുന്നു.

ഇതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News