ജർമ്മനിയിൽ ഫെലോഷിപ്പോടെ ഗവേഷണം: സാങ്കേതിക സർവകലാശാല ഓൺലൈൻ സെഷൻ ജൂലൈ 22 ന്

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ഇൻഡസ്ടറി അറ്റാച്ച്മെന്റ് സെല്ലും കോൺസുലേറ്റ് ജനറൽ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയും ചേർന്ന് “ജർമ്മനിയിലെ ഗവേഷണ-ഫെലോഷിപ്പ് അവസരങ്ങൾ” എന്ന വിഷയത്തിൽ അധ്യാപർക്ക് വേണ്ടി സംവേദനാത്മക ഓൺലൈൻ സെഷൻ സംഘടിപ്പിക്കുന്നു. ജൂലൈ 22 ന് വൈകുന്നേരം 3 മണിക്കാണ് സെഷൻ.

ജർമ്മൻ കോളേജുകളിൽ നടത്തുന്ന വിവിധ ഗവേഷണങ്ങളും ഫെലോഷിപ്പുകളെയും കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സെഷൻ നൽകും. ജർമ്മനിയിലെ സർവകലാശാലകളിൽ ഗവേഷണപഠനത്തിന് താല്പര്യമുള്ള അധ്യാപകർക്ക് ഈ അവസരം ഉപയോഗിക്കാം. മികച്ച ഗവേഷണ അവസരങ്ങൾക്കൊപ്പം ഗ്രാന്റുകളും ജർമ്മൻ സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് സെഷൻ ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി കോൺസൽ ജനറൽ അച്ചിം ബുക്കാർട്ട് സെഷനെ അഭിസംബോധന ചെയ്യും.

സർവകലാശാല ഡീൻ അക്കാദമിക്സ് ഡോ. സാദിഖ് എ, കോൺസുലേറ്റിലെ സയൻസ് അഡ്വൈസർ ഡോ. മഞ്ജുള ശേഖർ എന്നിവർ സംസാരിക്കും.
താൽപ്പര്യമുള്ളവർക്ക് https://tinyurl.com/ktu-germany– ൽ രജിസ്റ്റർ ചെയ്യാം. സെഷന്റെ തത്സമയ സംപ്രേക്ഷണം https://www.facebook.com/apjaktu ൽ ലഭ്യമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News