ടോക്കിയൊ ഒളിംപിക്സ്; ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലക്സ് ആന്‍റണിയുടെ മാതാപിതാക്കളെ  ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി 

ടോക്കിയൊ ഒളിംപിക്സിൽ 4×400 റിലേയിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലക്സ് ആൻ്റണിയുടെ മാതാപിതാക്കളെ കാഞ്ഞിരംകുളം പി.കെ .എസ് . ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആദരിച്ചു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയാണ് അലക്സ് ആൻ്റണി എസ്. എസ് .എൽ സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മന്ത്രി മൊമൻ്റോ നൽകി.

കോവളം എം.എൽ എ .അഡ്വ: എം വിൻസെൻ്റ് അദ്യക്ഷ നായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. മൻമോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി .ശൈലജകുമാരി ,ബ്ലോക്ക് അംഗം. അശ്വതി ചന്ദ്രൻ ,പ്രിൻസിപ്പാൾ .ഡി.എം. . മരിയ ഷീല ,ഹൈഡ് മാസ്റ്റർ .ഷിബു .സി ,പി.ടി.എ .പ്രസി: എൻ. ഷിബു എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News