ബക്രീദ്; സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി

ബക്രീദിന് സംസ്ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കാതെ സുപ്രിംകോടതി. വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ കടകൾ തുറന്ന് പ്രവർത്തിക്കാം. ഭാവിയിലേക്ക്  ഒരു പാഠമാകാൻ വേണ്ടി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും പരിഗണിച്ചില്ല. അതേസമയം, ഒരുതരത്തിലുള്ള സമ്മർദ്ദവും ജീവിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്നും കോടതി നിർദേശിച്ചു.

പല ഇളവുകളും പെരുന്നാളിനോടനുബന്ധിച്ച് തുടങ്ങിയതല്ലെന്നും കഴിഞ്ഞ മാസം പതിനഞ്ച് മുതൽ തന്നെ ഇളവുകൾ നൽകിവരുന്നുണ്ടെന്നുമായിരുന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഈ മാസം 17ന് ഇറക്കിയ വിജ്ഞാപനമനുസരിച്ച് എ സോണിൽ അനുവദിച്ച ഇളവ് മറ്റ് സോണുകളിൽ കൂടി ബാധകമാക്കുകയാണ് ചെയ്തതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഇളവുകൾ നേരത്തെയുള്ളതാണെന്ന വാദം തെറ്റാണെന്നും വിമർശനം കോടതിയിൽ ഉണ്ടായിയെങ്കിലും സർക്കാർ വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഭാവിയിലേക്ക് ഒരു പാഠമാകാൻ വണ്ടി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യം പരിഗണിച്ചില്ല. അതോടൊപ്പം ഉത്തർപ്രദേശിലെ കാവട് യാത്രയുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങൾ കേരളം പാലിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. എന്നാൽ കാവ്ഡ് യാത്രയിൽ ഒരു പ്രദേശത്ത് മാത്രം കോടിക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്.

2019ലെ കണക്കാനുസരിച്ചു 3.5കോടി ആളുകളായിരുന്നു കൻവാർ യാത്രയിൽ പങ്കെടുത്തത്. ബക്രീദുമായി തികച്ചും വ്യത്യസ്തമായ സാചാരങ്ങളാണ് ഇത്. അതോടൊപ്പം സമ്മർദങ്ങൾക്ക് വഴങ്ങി ഇളവുകൾ നൽകരുതെന്നും ഒരു തരത്തിലുള്ള സമ്മർദ്ദവും ജീവിക്കാനുള്ള അവകാശത്തെ ഹനിക്കരുതെന്ന നിർദേശവും കോടതി മുന്നോട്ട് വെച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News