സിനിമാപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കൊവിഡ് മാര്‍ഗ്ഗരേഖ പാലിച്ച് സിനിമാ ചിത്രീകരണം പുനരാരംഭിച്ചു

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കി പീരുമേട്ടില്‍ പുരോഗമിക്കുകയാണ്. ചലച്ചിത്ര സംഘടനകള്‍ പുറത്തിറക്കിയ കോവിഡ് മാര്‍ഗ്ഗരേഖ പാലിച്ചാണ് ചിത്രീകരണം.

ചിത്രീകരണം വീണ്ടും തുടങ്ങുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസമാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ചലച്ചിത്ര സംഘടനകള്‍ പ്രത്യേക മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ മാത്രം, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധനാഫലം, ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രം പ്രവേശനം തുടങ്ങി വിവിധ കര്‍ശന ഉപാധികളോടെ രൂപീകരിച്ച മാര്‍ഗ്ഗരേഖപ്രകാരമാണ് പീരുമേട്ടില്‍ ചിത്രീകരണം പുനരാരംഭിച്ചത്. തെന്നിന്ത്യന്‍ താരം അര്‍ജുന്‍, മുകേഷ് എം എല്‍ എ, നിക്കി ഗല്‍റാണി എന്നിവരെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയുടെ ചിത്രീകരണമാണ് പീരുമേട്ടില്‍ തുടങ്ങിയിരിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.

ചിത്രത്തിന്റെ ഇന്‍ഡോര്‍ ഷൂട്ടിംഗ് മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉടന്‍ വിരുന്നിന്റെ ചിത്രീകരണം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക മാര്‍ഗ്ഗരേഖ തയ്യാറാക്കിയതിനു ശേഷം ഷൂട്ടിംഗ് തുടങ്ങിയാല്‍ മതിയെന്ന് സിനിമാ സംഘടനകള്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റ് സിനിമകളുടെയും ചിത്രീകരണം കൊച്ചി ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ വീണ്ടും തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News