ലക്ഷദ്വീപ് ജനതയുടെ ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണം : എ.എം.ആരിഫ് എം.പി

ലക്ഷദ്വീപ് അഡ്മിനിസ്റ്ററെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്ത് അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റുവാനും ലക്ഷദ്വീപിലേയ്ക്ക് പോകുവാൻ അപേക്ഷ നൽകിയ ജനപ്രതിനിധികൾക്ക് അനുവാദം നൽകാൻ കേന്ദ്ര സർക്കാർ ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്ന് എ.എം.ആരിഫ് എം.പി ലോക്സഭയിൽ ചട്ടം 377 പ്രകാരം നോട്ടീസ് നൽകി ആവശ്യപ്പെട്ടു.

തദ്ദേശീയ ജനതയുടെ വികാരത്തെ അവഗണിച്ചുകൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഏകപക്ഷീയമായും ജനാധിപത്യവിരുദ്ധമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ലക്ഷദ്വീപ് അഭൂതപൂർവമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു.

കേരള ഹൈക്കോടതി പോലും ഈ വിഷയത്തിൽ ഇടപെടുകയും പുതിയ അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ പാസാക്കിയ രണ്ട് വിവാദ ഉത്തരവുകളുടെ പ്രവർത്തനം സ്റ്റേ ചെയ്യുകയും ചെയ്തു.

ലക്ഷദ്വീപ് സന്ദർശിക്കാൻ പ്രവേശന അനുമതിക്കായി അപേക്ഷിച്ച എഴ് എം.പിമാരോട് അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുകയും, ഒരു മജിസ്ട്രേറ്റ് അല്ലെങ്കിൽ ഒരു നോട്ടറിക്ക് മുമ്പായി ഒപ്പിടുകയും ചെയ്യണമെന്ന ലക്ഷദ്വീപിൽ ജോലിക്ക് പോകുന്ന മറ്റു സംസ്ഥാന തൊഴിലാളികൾക്ക് ബാധകമായ നിയമം എം.പി മാർക്കും ബാധകമാക്കിയ ഭരണകൂടം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അവകാശവും ലംഘിച്ചിരിക്കുകയാണെന്നും എം.പി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News