ദില്ലി കലാപം: കടകള്‍ കത്തിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

ദില്ലി കലാപ കേസിൽ കടകൾ ആക്രമിച്ച പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. പരാതിക്കാരനായ ആസിഫിന്റെ കട തകർക്കുകയും കൊള്ളചെയ്യുകയും ചെയ്‌തെന്ന കേസിലാണ്  കുറ്റവിമുക്തനായത്.

കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞെല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി കുറ്റ വിമുക്തമാനാക്കിയത്. പ്രതി സംഘപരിവാർ അനുകൂലി ആയതിനാലാണ് പോലിസ് തെളിവുകൾ കണ്ടെത്താഞ്ഞതെന്ന ആരോപണവും ശക്തമായി.

വടക്ക് കിഴക്കൻ ദില്ലി കലാപവുമായി ബന്ധപെട്ട് കടകൾ കത്തിച്ച കേസിലെ പ്രതിയെയാണ് കോടതി വെറുതെ വിട്ടത് . ദില്ലി കലാപത്തിനിടെ കടകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സുരേഷിനെതിരെ കേസെടുത്തത്.

കലാപത്തിനിടെ മുസ്ലിം കടകളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. പരാതിക്കാരനാനായ ആസിഫിന്റെ കടയിലേക്ക് സുരേഷ് ഉൾപ്പടെയുള്ള ഒരു കൂട്ടം ആൾക്കർ ആക്രമിച്ചു കയറുകയും  പൂട്ട് പൊളിച്ചു സാധനങ്ങൾ കൊള്ളയടിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. IPC 143, 147, 427,454,149,395 വകുപ്പുകൾ പ്രകാരമാണ് സുരേഷിനെതിരെ കേസെടുത്തത്.എന്നാൽ

കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞെല്ലെന്നും സാക്ഷികളുടെ പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണെന്നും ചൂണ്ടിക്കട്ടിയാണ് കോടതി സുരേഷിനെ കുറ്റവിമുക്തനാക്കിയത്.  സംഘപരിവാർ അനുഭാവിയായത് കൊണ്ടാണ്  സുരേഷ് കുട്ടവിമുക്തനായതെന്ന ആരോപണവും ഇതോടെ ശക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News