
ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പരിമിതമായാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.
അദമ്യമായ ദൈവ സ്നേഹത്താല്‍ സ്വന്തം പുത്രനെ പോലും ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ അനുസ്മരണമാണ് ബലി പെരുന്നാള്‍. കൊവിഡ് പ്രതിസന്ധി കാരണം കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍.
അറുപതിനായിരം പേര്‍ മാത്രമാണ് ഹജ്ജില്‍ പങ്കെടുക്കുന്നത്. അറഫ സംഗമത്തിന് ശേഷം ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈദ് നമസ്കാരങ്ങള്‍ നടത്തിയത്.
ദുബായ് അല്‍ മനാര്‍ സെന്‍ററില്‍ നടന്ന ഈദ് ഗാഹില്‍ നിരവധി പേര്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ കരുത്തു നല്‍കണമെന്നാണ് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചത്.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒത്തു ചേരലുകള്‍ക്കും കൂട്ടായ്മകള്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here