കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ ഉണ്ടാകുന്ന അപകടം അതിഗുരുതരം

ഇന്നത്തെക്കാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നത് ഒരു പുതുമയില്ലാത്ത കാര്യമാണ്. പണ്ടൊക്കെ യാത്രകള്‍ ചെയ്യുമ്പോഴും മറ്റ് വീടുകളില്‍ പോകുമ്പോഴുമൊക്കെയാണ് കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി, കുട്ടികള്‍ക്ക് 24 മണിക്കൂറും ഡയപ്പറുകള്‍ ഉപയോഗിക്കാന്‍ഡ തുടങ്ങി.

വീട് വൃത്തിയായിരിക്കാനും കുഞ്ഞുങ്ങള്‍ എപ്പോഴും വൃത്തിയായി ഇരിക്കാനുമാണ് ഇത്തരത്തില്‍ എപ്പോഴും ഡയപ്പര്‍ ഉപയോഗിക്കുന്നതെന്നാണ് ഇന്നത്തെക്കാലത്ത് പല അമ്മമാരും പറയുന്ന വാദങ്ങള്‍.

കാര്യം ശരിയാണെങ്കിലും അതില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അത് പലതും നമുക്ക് അറിയാമെങ്കിലും പലപ്പോഴും അത് നമ്മള്‍ മനപ്പൂര്‍വം മറക്കുകയാണ് ചെയ്യുന്നത്. പലരും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്.

ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്പ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് പൂര്‍ണമായും നീക്കുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല.

സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.

തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുക. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like