പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഒടുവിൽ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ് കൊച്ചി എൻ ഐ എ കോടതിയിൽ  സമർപ്പിച്ചത് വിജിത് മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമാണെന്ന് കുറ്റപത്രത്തിലുണ്ട്.

അലൻ ഷുഹൈബിനെ മാവോയിസ്റ്റ് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതും വിജിത് ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ നാലാം പ്രതിയായ വിജിത് വിജയൻ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾക്കെതിരായ കുറ്റപത്രം നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here