പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു; മോഷ്ടാക്കള്‍ എത്തിയത് ഇല വെട്ടാനെന്ന വ്യാജേന 

പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു. പത്തനംതിട്ട പന്തളത്തിനു സമീപം കടയ്ക്കാടാണ് സംഭവം. പനയറയിൽ വീട്ടിൽ ശാന്തകുമാരിയുടെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.

കവര്‍ച്ചയില്‍ മൂന്നര പവൻ സ്വർണ്ണവും 8000 രൂപയും നഷ്ടപ്പെട്ടു. 2 യുവാക്കളാണ് മോഷണം നടത്തിയതെന്നാണ് വൃദ്ധ നല്‍കിയ മൊ‍ഴി.

ഇലവെട്ടാനെന്ന വ്യാജേന വീട്ടിൽ എത്തിയ യുവാക്കളാണ് 72 കാരിയെ കെട്ടിയിട്ട് മോഷണം നടത്തിയത്. സംഭവം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News