സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് വാക്സിന് മുൻഗണന

കേരള സർക്കാർ പുതിയതായി ഇറക്കിയ പതിനെട്ട് വയസിനും 45 വയസിനും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ മുൻഗണനാപട്ടികയിൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളും.

18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും ആദ്യമായാണ് ഒരു സർവകലാശാലയിലെ പേര് പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ള മുൻഗണനാപട്ടിക പ്രസിദ്ധീകരിക്കുന്നത്.

സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് വാക്സിൻ എടുക്കാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാല അധികൃതർ ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന സെമസ്റ്റർ പരീക്ഷകൾക്ക് മുന്നോടിയായി എല്ലാ വിദ്യാർത്ഥികൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുക എന്നതായിരുന്നു സർവ്വകലാശാലയുടെ ഉദ്ദേശലക്ഷ്യം.

സർവ്വകലാശാലയുടെ അധീനതയിലുള്ള 145 കോളേജുകളിലായി ഒരുലക്ഷത്തി ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികളാണ് വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലും ഗവേഷണത്തിനുമായി പഠിക്കുന്നത്.

കോളേജ് മേധാവി അല്ലെങ്കിൽ വിവിധ വകുപ്പ് മേധാവികൾ മുഖേനയാണ് വാക്സിനേഷനായി https://covid19.kerala.gov.in/vaccine/ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News