തിരുവനന്തപുരത്ത് 1055 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1055 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 451 പേർ രോഗമുക്തരായി. 8.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,661 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 976 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 4 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 1,886 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,132 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32,069 ആയി.

കണ്ടെയൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ആറു പ്രദേശങ്ങളെ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടത്തറ ഡിവിഷനിലെ പുളിമൂട് ജങ്ഷൻ, സി.എസ്.ഐ. ചർച്ച് ജങ്ഷൻ, ചന്തമുക്ക് ജങ്ഷൻ, പരുത്തിക്കുഴി ജങ്ഷൻ എന്നിവയെ മൈക്രോ കണ്ടെയ്ൻമന്റ് സോണായും വാമനപുരം പഞ്ചായത്ത് ആറാം വാർഡ്, പുളിമാത്ത് പഞ്ചായത്ത് 12-ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായുമാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

പലചരക്ക് സാധനങ്ങൾ, പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറി എന്നി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. മറ്റു കടകൾ തുറക്കാൻ പാടില്ല. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഔട്ട്ലെറ്റുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

റസ്റ്ററന്റുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ആളുകൾ അവശ്യ സാധനങ്ങൾ ഏറ്റവും അടുത്തുള്ള കടകളിൽനിന്നു വാങ്ങണം. ഇ-കൊമേഴ്സ് ഡെലിവറി സേവനം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News