അശ്ലീല സിനിമാ നിര്‍മാണം; നടി ഷില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; ലഭിക്കാവുന്ന ശിക്ഷ ഇങ്ങനെ

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചില ആപ്ലിക്കേഷനുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു. രാജ് കുന്ദ്രയെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍വിട്ടു. അശ്ലീല ചിത്ര നിര്‍മാണത്തില്‍ കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതിയെ മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രയ്‌ക്കെതിരെ വഞ്ചന, ഐടി ആക്ട് പ്രകാരം അശ്ലീല ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 5 മുതല്‍ 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിത്.

”പോണോഗ്രാഫിക് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ രാജ് കുന്ദ്രയെ ജൂലൈ 19ന് ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് മതിയായ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്,” മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രലെ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് അശ്ലീല ആപ്പുകള്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ച ശേഷം അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 4ന് ഒരു യുവതി പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ കേസ് എടുക്കുന്നത്. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News