പൊലീസ് തടയുന്നത് വരെ മാർച്ചുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത കിസാൻ മോർച്ച; കർഷകരുടെ പാർലമെന്‍റ് മാർച്ച് സമരവേദി ജന്തർമന്ദറിലേക്ക് മാറ്റി 

കർഷകരുടെ പാർലമെന്‍റ് മാർച്ച് സമരവേദി ജന്തർമന്ദറിലേക്ക് മാറ്റി. കർഷകർ ജന്തർമന്ദറിൽ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. പൊലീസ് തടയുന്നത് വരെ മാർച്ചുമായി മുന്നോട്ടു പോകുമെന്നും സംയുക്ത കിസാൻ മോർച്ച. ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ മുതലാണ് കർഷകരുടെ പ്രതിഷേധം.

വർഷകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് മുന്നിൽ വച്ചുള്ള ക‌ർഷകരുടെ പ്രധിഷേധം മറ്റന്നാൾ മുതൽ ആരംഭിക്കാനിരിക്കെയാണ് ദില്ലി അതിർത്തിയിൽ നിന്നും സമരവേദി ജന്തർ മന്ദറിലേക്ക് മാറ്റിയത്. ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനമെടുത്തത്. കർഷകർ ജന്തർമന്ദറിൽ നിന്ന് പാർലമെൻറിലേക്ക് മാർച്ച് നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. പൊലീസ് തടയുന്നത് വരെ മാർച്ച്‌ തുടരുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

നേരത്തെ സിംഖു അതിർത്തിയിൽ നിന്നും പാർലിമെന്റിലേക്ക് മാർച്ച്‌ നടത്താനായിരുന്നു കർഷകരുടെ തീരുമാനം. ജന്തർ മന്ദറിൽ കർഷക സമരത്തിന് അനുമതി നിഷേധിച്ചാൽ നിലവിൽ സമരം തുടരുന്ന ജന്തർ മന്ദറിലെ സമര പന്തൽ വിട്ട് നൽകുമെന്ന് പഞ്ചാബിലെ കോൺഗ്രസ് എംപിമാർ കർഷകരെ അറിയിച്ചിട്ടുണ്ട്.

മറ്റന്നാൾ മുതൽ  ദിവസേന അഞ്ച് കർഷക സംഘടനാ നേതാക്കൾ, ഇരൂനൂറ് കർഷകർ എന്ന നിലയാകും പ്രതിഷേധം. വർഷകാല സമ്മേളനത്തോടൊപ്പം കർഷകസമരവും ശക്തമാകുന്നത്തോടെ വരും ദിവസങ്ങളിൽ രാജ്യതലസ്ഥാനം പ്രക്ഷോഭഭരിതമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here