10 ലക്ഷം കാഴ്ചക്കാരുമായി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീസര്‍

നിവിൻ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കനകം കാമിനി കലഹം’.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു.ടീസർ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം പേരാണ് ടീസർ കണ്ടിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ നിവിൻ പോളിയുടെ ചിത്രം കണ്ടിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്.’കനകം കാമിനി കലഹം’ ചിരിയുടെ കലാപം തന്നെ ഉണ്ടാകും എന്നാണ് ഗീതു സിനിമ കണ്ടശേഷം പറഞ്ഞത്.

അബ്‌സേഡ് ഹ്യൂമർ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.59 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ ശ്രദ്ധ നേടുകയാണ്.നിവിൻ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷ വിധാനത്തിലാണ് കാണാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel