പേര് മാറ്റി പുതിയ രൂപത്തില്‍ ഭാവത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . TikTok ന് പകരം രണ്ട് സി കൂട്ടി TickTock എന്ന പേരിനാണ് അപേക്ഷ നൽകിയിരിക്കുന്നത്. ടിക്ക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാൻസ് പുതിയ ട്രേഡ് മാർക്കിനുള്ള അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച്‌ കമ്ബനിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും, പുതിയ ഐടി നിയമങ്ങൾ നിലവിൽ വന്നതിനുശേഷം ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കമ്ബനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ്ഡാൻസ് സോഴ്സിനെ ഉദ്ധരിച്ച്‌ ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്ബനികൾ അവരുടെ സ്വന്തം ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ റീൽസ്, ഷോർട്ട്സ്, സ്പോട്ട് ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളിൽ അവതരിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News