റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ആഭിമുഖ്യത്തില്‍ ഐസിയു വെന്റിലേറ്റര്‍ നല്‍കി; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ആഭിമുഖ്യത്തിൽ ആർ ആർ എഫ് സി ഡോക്ടർ ജോൺ ഡാനിയേലിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾക്കും സർക്കാർ ആശുപത്രികൾക്കും 36 ഐ. സി യു വെന്റിലേറ്റർ സൗജന്യമായി നൽകുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഡോക്ടർ ജോൺ ഡാനിയേലും ഡിസ്ട്രിക്ട് ഗവർണ്ണർ കെ ശ്രീനിവാസനും പി ഡി ജി ശ്രിരീഷ് കേശവനും ചേർന്നു ജീവൻ രക്ഷ വെന്റിലേറ്റർ ഡോക്യുമെന്റ് മുഖ്യമന്ത്രിക്ക് കൈമാറി.

ഈ കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകളിൽ ഏർപ്പെട്ടിരിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നതിലും മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി റോട്ടറിയോട് അഭ്യർത്ഥിച്ചു.

റോട്ടറി ഡിസ്ട്രിക്ട് 3211 ലെ നിരവധി റോറ്റേറിയൻസിന്റെയും ക്ലബ്ബുകളുടെയും വലിയ സഹായങ്ങൾ ഉണ്ടായതുകൊണ്ടാണ് പ്രൊജക്റ്റ് യഥാർഹ്യമായത് എന്ന് പാസ്‌ററ് ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ പറഞ്ഞു.

PDG Dr. തോമസ് വാവനികുന്നേൽ, കൗൺസിൽ ഓഫ് ഗവർണർ ചെയർമാൻ PDG K. P രാമചന്ദ്രൻ നായർ, PDG ശ്രീരീഷ് കേശവൻ, ഡി ആർ എഫ് സി Dr. G A ജോർജ്, ഇന്റർനാഷണൽ സർവീസ് ചെയർ PDG സുരേഷ് മാത്യു, PDG സ്‌കറിയ ജോസ് കാട്ടൂർ, DGE K. ബാബുമോൻ, DGN Dr. K സുമിത്രൻ, PDSG Adv അലക്‌സ് തോമസ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News