ന്യൂനപക്ഷ സ്കോളർഷിപ്പ്: നാടിന്റെ സൗഹാർദം തകർക്കാൻ ഇടയാകരുതെന്ന് പാളയം ഇമാം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ഭിന്നത വളര്‍ത്തരുതെന്ന് പാളയം ഇമാം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കരുതെന്നും ഇമാം ഡോ. വി പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ഈദ് സന്ദേശത്തിലാണ് ഇമാം ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്ത്രീധനം പോലുള്ള ദുരാചാരങ്ങളെ എതിര്‍ക്കണം. സ്ത്രീധനത്തിന്റെ പേരില്‍ വലിയ വെല്ലുവിളികളാണ് നാട് അഭിമുഖീകരിക്കുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കണം. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്നും പാളയം ഇമാം പറഞ്ഞു.

ലക്ഷദ്വീപില്‍ നടക്കുന്നത് അന്യായമാണെന്നും ഇമാം അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യം കരിനിയമങ്ങളിലൂടെ അവരെ വല്ലാതെ ഉപദ്രവിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കന്‍ കാലഘട്ടത്തിലെ ഇബ്രാഹിമുമാര്‍ക്ക് സാധ്യമാകേണ്ടതുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ചോദ്യം ചെയ്യപ്പെടണമെന്നും പാളയം ഇമാം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News