രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു.ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് കുട്ടി.

ഇന്ത്യയിൽ മനുഷ്യരിൽ ആദ്യമായാണ്​ പക്ഷിപ്പനി സ്​ഥിരീകരിക്കുന്നത്​.ആദ്യ മരണവും ഇതു തന്നെയാണ്. എച്ച്‌​ ഫൈവ്​ എൻ വൺ, ഏവിയൻ ഇൻഫ്ലുവൻസ എന്നീ പേരുകളിലും പക്ഷിപ്പനി അറിയപ്പെടും.

കുട്ടിക്ക്​ കൊവിഡ്​ പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്​തിരുന്നു.ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുട്ടിക്ക്​ പക്ഷിപ്പനിയാണെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സന്പർക്കം പുലർത്തിയ ഒരു​ ആശുപത്രി ജീവനക്കാരൻ നിരീക്ഷണത്തിൽ കഴിയുകയാണ്.

പക്ഷിപ്പനി സ്വീകരിച്ച സാഹചര്യത്തിൽ ​ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിൻറെ ഗ്രാമത്തിലെത്തി പരിശോധനകൾ വ്യാപിപ്പിച്ചു.

ഹരിയാനയിൽ ഈ വർഷം ആദ്യം പതിനായിരക്കണക്കിന്​ പക്ഷികൾക്ക്​ പക്ഷിപ്പനി സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ നിരവധി വളർത്തു പക്ഷികൾക്ക്​ രോഗം സ്​ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്​തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here