രാജ്യത്ത് കൊവിഡ് ബാധിച്ച് 50 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് യു എസ് പഠനം

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഇത് വരെ 50 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് യു എസ് പഠനം. വാഷിങ്ടൺ ആസ്ഥാനമായുള്ള കമ്പനിയുടെ സർവ്വേയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നത്.ഒന്നാം തരംഗത്തിൽ മാത്രം 20 ലക്ഷം പേർ മരിച്ചിട്ടുണ്ടായേക്കുമെന്നാണ് സർവെയിൽ പറയുന്നത്.

രാജ്യത്ത് 40 കോടിയോളം പേരുടെ ശരീരത്തിൽ നിലവിൽ കൊവിഡ് ആന്റിബോഡി ഇല്ലെന്നും ഇവർക്ക് പെട്ടന്ന് കൊവിഡ് ബാധിക്കാൻ സാധ്യത ഉണ്ടെന്നും ഐ സി എം ആർ മേധാവി വ്യക്തമാക്കി.മഹാരാഷ്ട്രയിൽ ആറായിരത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ തമിഴ്നാട്ടിൽ രണ്ടായിരത്തോളം കേസുകൾ സ്ഥിരീകരിച്ചു.

രാജ്യത്ത് 2020 ജനുവരി മുതൽ 2021 ജൂൺ വരെ കൊവിഡ് ബാധിച്ച് 50 ലക്ഷത്തോളം പേർ മരണമടഞ്ഞിട്ടുണ്ടാകുമെന്നാണ് യു എസ് കമ്പനി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.സീറോളജിക്കൽ പഠനങ്ങൾ, ഗാർഹിക സർവേകൾ, സംസ്ഥാനതല കൊവിഡ് കണക്കുകൾ വിവരങ്ങൾ, അന്താരാഷ്ട്ര കണക്കുകൾ എന്നിവ അടിസ്ഥാനമാക്കി വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആഗോള വികസന കേന്ദ്രത്തിന്റെ സർവ്വേയിലാണ് ഇന്ത്യയിൽ 4.9 മില്യൻ ആൾക്കാർ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടാകുമെന്ന കണക്കുകൾ പുറത്ത് വന്നത്.

നിലവിൽ 4 ലക്ഷത്തിന് മുകളിൽ മരണങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഒന്നാം തരംഗത്തിൽ മാത്രം 2 മില്ല്യൺ ആൾക്കാർ ഇന്ത്യയിൽ മരിച്ചിട്ടുണ്ടാകുമെന്നാണ് സർവ്വേ കണക്കുകളിൽ പറയുന്നത്.

അതേസമയം കുട്ടികളുടെ ശരീരം വൈറൽ അണുബാധയെ കൂടുതൽ നന്നായി പ്രതിരോധിക്കുന്നതിനാൽ ആദ്യം പ്രൈമറി സ്‌കൂളുകൾ തുറക്കുന്നത് പരിഗണിക്കുന്നതാണ് നല്ലതെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ അറിയിച്ചു .ജനസംഖ്യയുടെ മൂന്നിലൊന്ന് പേരിൽ ഇപ്പോഴും സാർസ്-കോവ്-2 ആന്റിബോഡികൾ ഇല്ലെന്നാണ് ഐസിഎംആർ ജൂൺ-ജൂലൈ മാസങ്ങളിലായി നടത്തിയ ഏറ്റവും പുതിയ ദേശീയ സെറോ സർവേയിൽ വ്യക്തമായിരിക്കുന്നത്.

ആന്റി ബോഡി ശരീരത്തിൽ ഇല്ലാത്തവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത നിലവിലുള്ളത് ആശങ്ക ആണെന്നും ഐ സി എം ആർ വ്യക്തമാക്കി.
രാജ്യത്തെ 40 കൊടിയോളം പേരുടെ കൊവിഡ് പ്രതിരോധ ശേഷി ദുർബലമാണെന്നും ഐ സി എം ആർ മേധാവി വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയിൽ 6910 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അപ്പോൾ 147 പേരുടെ മരണം റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ 1,904 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 141 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News