
ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു പള്ളികളിൽ പെരുന്നാൾ നമസ്ക്കാരം നടന്നത്. ഭൂരിഭാഗം വിശ്വാസികളും വീടുകളിൽ പ്രാർത്ഥനയിൽ പങ്കു കൊണ്ടു.
മഹാമാരിയുടെ കാലത്ത് കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചത്. പള്ളികളിലും വീടുകളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. പള്ളികളിൽ 40 പേർ മാത്രമായിരുന്നു പ്രാർത്ഥനയിൽ പങ്കെടുത്തത്.കുട്ടികളും പ്രായമായവരും വീടുകളിൽ തന്നെ പെരുന്നാൾ നമസ്ക്കാരം നടത്തി. പളളികളിൽ സാനിറ്റൈസ് ചെയ്ത് സാമൂഹിക അകലം പാലിച്ചായിരുന്നു ചടങ്ങുകൾ. കോഴിക്കോട് മർക്കസ് പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ഇമാം അബ്ദുൾ നാസർ സഖാഫി നേതൃത്വം നൽകി.
തിരുവനന്തപുരത്ത് പാളയം പള്ളിയിൽ ഇമാം വി.പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിലാണ് ഇൗദ് നമസ്കാരം നടന്നത്. തുടർന്ന് ഇമാം പെരുന്നാൾ സന്ദേശം നൽകി. വിശ്വാസികൾ വീടുകളിൽ ഇൗദ് നമസ്കാരത്തിൽ പങ്കുചേർന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊച്ചിയിലെ മുസ്ലീം പളളികളിലും ബലിപെരുന്നാള്‍ നമസ്കാരം നടന്നു. മഹല്ല് കമ്മിറ്റികളുടെ നിര്‍ദേശപ്രകാരം നാല്‍പ്പത് പേരില്‍ താഴെ മാത്രമാണ് പങ്കെടുത്തത്. സുപ്രധാന പളളികളായ കലൂര്‍, വൈറ്റില, കറുകപ്പിളളി എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നമസ്കരിക്കുന്ന സ്ഥലത്ത് വിരിക്കുന്ന മുസല്ല അടക്കം കരുതിയായിരുന്നു വിശ്വാസികള്‍ പളളിയിലെത്തിയത്. രാവിലെ പതിവിലും നേരത്തേ തന്നെ എല്ലാ പളളികളിലും പെരുന്നാള്‍ നമസ്കാരം ആരംഭിച്ചു. സാധാരണ നമസ്കാരങ്ങള്‍ക്ക് വേദിയാകുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ അടക്കം പൊതുവേദികള്‍ ഉണ്ടായിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here