നെയ്യാറ്റിൻകരയിൽ യുവാവ് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ആഴത്തിൽ ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിന്‍റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു.

മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഇന്നലെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായിയും മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News