വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകി കോഴിക്കോട് സ്വദേശി

വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകി മാതൃകയായ ഒരാളെ പരിചയപ്പെടാം.കോഴിക്കോട് കരുമല സ്വദേശി കെ ബാലരാമ കുറുപ്പാണ് സംസ്ഥാന പാതയ്ക്ക് അരികിൽ 28 ലക്ഷം രൂപ വില വരുന്ന മൂന്നര സെൻ്റ് സ്ഥലം ശിവപുരം വില്ലേജ് ഓഫീസിനായി കൈമാറിയത്. കെ.എം സച്ചിൻദേവ് എം എൽ എ ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയ്ക്ക് അരികിൽ സ്ഥല പരിമിതികളാൽ വീർപ്പുമുട്ടുന്ന കോഴിക്കോട് ജില്ലയിലെ ശിവപുരം വില്ലേജ് ഓഫീസ്. ഇവിടെ പുതുക്കി പണിയാനും കഴിയില്ല. വില്ലേജ് പരിധിയിലെ ആളുകൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന കരുമലയാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇത് കരുമല തന്നെ നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് കിഴക്കയിൽ ബാലരാമ കുറുപ്പ് തൻ്റെ കൈവശമുള്ളി ഭൂമി വിട്ടു നൽകിയത്. നിലവിലെ ഓഫീസിനോട് ചേർന്ന മൂന്നര സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിന് കൈമാറി.

ബാലരാമക്കുറുപ്പിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖ കെ എം സച്ചിൻദേവ് എം എൽ എ ഏറ്റുവാങ്ങി. മാതൃകാപരമായ നടപടിയാണിതെന്നും പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ നടപടി വേഗത്തിലാക്കുമെന്നും സച്ചിൻദേവ് പറഞ്ഞു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം.കെ വിപിൻ,വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, വില്ലേജ് ഓഫീസർ സുധീര കെ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News