ഡിഫറന്‍റ് ആര്‍ട്സ് സെന്‍ററിലെ കുട്ടികളുമായി സംവദിച്ച് മന്ത്രി പി.രാജീവ് 

തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട്സ് സെന്‍ററിലെ കുട്ടികളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംവദിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരതയാത്രാനുഭവങ്ങളെ കോര്‍ത്തിണക്കി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ നാമകരണവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യ എന്‍റെ പ്രണയ വിസ്മയം എന്ന പേരിലായിരിക്കും പുസ്കം പ്രസിദ്ധീകരിക്കുക.

തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്‍റ് ആര്‍ട്സ് സെന്‍ററിലെ ഭിന്നശേഷികുട്ടികളെ കാണാനാണ് വ്യവസായ മന്ത്രി പി രാജീവ് എത്തിയത്. മീറ്റ് ദി മിനിസ്റ്റര്‍ എ ഡേ വിത്ത് സ്പെഷ്യല്‍ ടാലന്‍റ്സ് എന്ന പരിപാടിയിലൂടെ മന്ത്രി കുട്ടികളുമായി സംവദിച്ചു. പതിമൂന്നാമത് ചില്‍ഡ്രന്‍സ് ബയോ ഡൈവേ‍ഴ്സിറ്റി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരതയാത്രാനുഭവങ്ങളെ കോര്‍ത്തിണക്കി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ നാമകരണവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യ എന്‍റെ പ്രണയ വിസ്മയം എന്ന പേരിലായിരിക്കും പുസ്കം പ്രസിദ്ധീകരിക്കുക. യാത്രകളിലൂടെ വ്യത്യസ്ഥ അനുഭവങ്ങളെ കോര്‍ത്തിണക്കുന്നത് മഹത്തരമെന്ന് മന്ത്രി പറഞ്ഞു.

ഡി.സി ബുക്സി മാനേഡിങ് ഡയറക്ടര്‍ ഡിസി രവി ചടങ്ങില്‍ അധ്യക്ഷ്യത വഹിച്ചു. കേരള സ്റ്റേറ്റ് ബയോഡൈവേ‍ഴ്സിറ്റി ബോര്‍ഡ് മെമ്പര്‍ റിനി ആര്‍പി ള്ള ,മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി,തോമസ് എ‍ഴുത്തുകാരി ഷൈല തോമസ് തുടങ്ങിയലര്‍ പരിപാടിയില്‍ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News