മുംബൈ നഗരത്തിൽ ഇന്നും ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, മഹാരാഷ്ട്രയിലെ അഞ്ചു ജില്ലകൾക്ക് റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
പൂനെ, റായ്‌ഗഡ്, രത്‌നഗിരി, കോലാപ്പൂർ, സതാര എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെന്നാൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.
ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരമാണ് മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകൾക്ക് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തേക്ക് മുംബൈയ്ക്ക് ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.
കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
റെഡ് അലർട്ട് നൽകിയിരിക്കുന്ന ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ കൂടാതെ രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.