അനന്യയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു

ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും, ട്രാൻസ്ജെൻഡർ വിഭാഗം പൊതുവേ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേർക്കുമെന്ന് ഉന്നത വിദ്യാഭ്യാസവും, സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും, പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ശാരീരികവും മാനസീകവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കും.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അനന്യയുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here