ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം; കനത്ത മഴയില്‍ വിറങ്ങലിച്ച് ചൈന

പേമാരിയിലും പ്രളയത്തിലും പകച്ച് ചൈന. രാജ്യത്തെ ഹെനാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്ഴുവും പരിസര പ്രദേശങ്ങളും ഏകദേശം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയാണ് ചൈനയിലിപ്പോള്‍ പെയ്തുക്കൊണ്ടിരിക്കുന്നത്. ഇതോടുകൂടി മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിക്കുന്നുണ്ട്. 16 മരണങ്ങളാണ് ഇതുവരെ സെങ്ഴുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു കഴിഞ്ഞു.

ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് സെങ്ഴു. മഞ്ഞനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നഗരങ്ങളിലെല്ലാം വെള്ളം കുതിച്ചൊഴുകുകയാണ്. സബ്വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞു പ്രദേശത്തെ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലവില്‍ താറുമാറായി.

അപ്രതീക്ഷിതമായി സബ്വേയില്‍ വെള്ളം നിറഞ്ഞതോടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന 12 പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ അപകടത്തിന്റെ അടക്കം ചൈനയില്‍ നിന്നുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതികരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here