കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ. അസം സ്വദേശി അബ്ബാസ് ഖാന്‍ എന്നയാളുടെ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. തുടർന്ന് ഒപ്പം ജോലി ചെയ്തിരുന്നവരാണ് ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്.

സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവരാണ് ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ച്‌ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here