ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരീകാവയവങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതി ആശുപത്രിയില്‍, ആമാശയവും കുടലും കരിഞ്ഞു

ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു. 25 കാരിയായ യുവതി ആന്തരികാവയവങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അത്യാസന്ന നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവം അരങ്ങേറിയത്. ജൂണ്‍ 28 ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു.

പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജൂലൈ 18 ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.

യുവതിയുടെ സഹോദരന്‍ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടപ്പേഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതി. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നും ഇരയ്ക്ക് നീതി വേണമെന്നും കത്തില്‍ പറയുന്നു.

സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം യുവതി മനസ്സിലാക്കി. ഇതോടെയാണ് ഭര്‍ത്താവ് യുവതിക്ക് നേരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. പിന്നീട് സഹോദരിക്കൊപ്പം ചേര്‍ന്ന് ബലം പ്രയോഗിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയുമായിരുന്നു.

യുവതിയുടെ ആന്തരാവയവങ്ങള്‍ നശിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി വനിത കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News