മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; യാത്രക്കാരന്‍ കസ്റ്റംസിന്‍റെ പിടിയില്‍

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്.

ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്നും ചെന്നെയിലെത്തിയ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

നാല് ചെറിയ കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. മുന്‍പ് ഇതേ വിമാനത്താവളത്തില്‍ 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here