കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി

കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി. രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്നി രക്ഷാസേന റിപ്പോർട്ട് നൽകും. ഇന്ന് നടത്തിയ രണ്ടാം ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അനുമതി നൽകാൻ തീരുമാനിച്ചത്.

രണ്ടാമത് നടത്തിയ ട്രയൽ റണ്ണും വിജയിച്ചതോടെയാണ് അഗ്നി രക്ഷാസേന കുതിരാനിൽ ഗതാഗതത്തിന് അനുമതി നൽകുന്നത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് അഗ്നിരക്ഷാ വിഭാഗം ജില്ലാ ഭരണകൂടത്തിന് കൈമാറും.

തുരങ്കത്തിനുള്ളിൽ ഓരോ 50 മീറ്ററിലും തീയണയ്ക്കാനുള്ള സജീകരണമുണ്ട്. ഇത് പരിശോധിച്ച് പ്രവർത്തിക്കുന്നുണ്ടെന്നുറപ്പു വരുത്തി. അകെ 20 ഇടങ്ങളിലാണ് തീയണയ്ക്കാനുള്ള സംവിധാനമുളളത്.

വെള്ളം സംഭരിക്കാനായി 2 ലക്ഷം ലിറ്ററിന്‍റെ ടാങ്ക് സജീകരിച്ചിടുണ്ട്. ഏതെങ്കിലും തരത്തിൽ അഗ്നിബാധയുണ്ടായാൽ കാർബൺ മോണോക്ക് സൈഡ്‌ പുറന്തള്ളാൻ 10 ഇടങ്ങളിൽ പ്രത്യേക ഫാനും സജീകരിച്ചു. ഇവയുടെ പ്രവർത്തനവും വിലയിരുത്തി.

കഴിഞ്ഞയാഴ്ച തീയണയ്ക്കാനുള്ള സംവിധാനങ്ങൾ പരിശോധിക്കാൻ അഗ്നി രക്ഷാ സേന ട്രയൽ റൺ നടത്തിയിരുന്നു. ഇത് വിജയമായതിനെ തുടർന്നാണ് ഇന്നും ട്രയൽ റൺ നടത്തിയത്. ഇനി ഏതാനും ചില മിനുക്കുപണികൾ മാത്രമാണ് തുരങ്കത്തിൽ ബാക്കിയുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here