പൗരത്വ പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ പെഗാസസ് ഉപയോഗിച്ചതായി സൂചന 

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ അടിച്ചമർത്താനും പെഗാസസ് ഉപയോഗിച്ചതായി സൂചന. നാലാം ദിനം പുറത്ത് വന്ന ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ആണ് പ്രതിഷേധിച്ചവരുടെ പേരുകൾ ഉള്ളത്.

ആസാമിൽ നിന്നുള്ള എ.എ.എസ്.യു ഉപദേഷ്ടാവ് സമുജൽ ബട്ടാചർജി, ഉൾഫ പ്രവർത്തകൻ അനൂപ് ചെട്ട്യ, മണിപ്പൂരിൽ നിന്നുള്ള എഴുത്തുകാരൻ മലേംഗ് നിങ്തൗജ എന്നിവരുടെ പേരുകളാണ് നാലാം ദിവസത്തിലെ പട്ടികയിൽ ഉള്ളത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചവരെ പേഗാസിസ് ഉപയോഗിച്ച് ചോർത്തിയതായാണ് നാലാം ദിനം പുറത്ത് വന്ന പേഗാസിസ് പ്രോജക്ട് പട്ടിക നൽകുന്ന സൂചന. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു മത കുടിയേറ്റക്കാർക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഹൈ ലെവൽ കമ്മിറ്റിയുമായി അഭിപ്രായ ഭിന്നത ഉള്ള നേതാക്കൾ ആണ് പട്ടികയിൽ ഉള്ളത്.

രണ്ടായിരത്തി പതിനെട്ട് മെയിൽ പൗരത്വ നിയമ ഭേദഗതി ബിൽ പിൻ വലിക്കണം എന്നാവശ്യപ്പെട്ട് ഉൾഫ പ്രവർത്തകൻ അനൂപ് ചെട്ടിയയുടെ ഫോൺ അതെ വർഷം അവസാനത്തോടെ ആണ് ചോർത്തിയത്. ഇയാളുടെ രണ്ട് നമ്പരുകളിൽ ഒന്നിലാണ് പെഗാസസ് ബാധ ഉള്ളതായി കണ്ടെത്തിയത്.

ആൾ ആസാം സ്റ്റുഡൻ്റ്സ് യൂണിയൻ ഉപദേഷ്ടാവായ സമുജൽ ബട്ടാചർജിയുടെ ഫോൺ ചോർത്താൻ ആരംഭിച്ചത് 2019 ജൂൺ മുതലാണ്. ഇതിന് കൃത്യം ഒരുമാസത്തിനു ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഹൈ ലെവല് കമ്മിറ്റി രൂപീകരിച്ചത്.

ഫേസ്ബുക്കിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പോസ്റ്റ് ഇട്ട മണിപ്പൂർ എഴുത്തുകാരൻ മലേം നിങ്തൗജയുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്. പൗരത്വ പ്രതിഷേധങ്ങളെ കുറിച്ച് വിവരങ്ങൾ ചോർത്താൻ ആണ് പെഗാസിസ് ഉപയോഗിച്ചത് എന്ന ആരോപണം ആണ് ഇപ്പോൾ ഉയരുന്നത്.

ഹൈബ്രിഡ് പരുത്തി കൃഷി രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെയും പെഗാസിസ് ഉപയോഗിച്ചുള്ള ചാര പ്രവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഈ കമ്പനികൾക്ക് എതിരെ ബിജെപിയുടെ നിർദ്ദേശ പ്രകാരം സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ഉപയോഗിച്ച് വരെ അന്വേഷണം നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News