പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേര്‍ക്ക് കൊവിഡ്; 1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 954 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 425 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.

1040 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ10548 പരിശോധന നടത്തിയതിലാണ് 1394 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6123 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 74 പേർ തൃശ്ശൂർ ജില്ലയിലും 98 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ

കോട്ടോപ്പാടം സ്വദേശികൾ 54 പേർ

വല്ലപ്പുഴ, അലനല്ലൂർ സ്വദേശികൾ 47 പേർ വീതം

ചാലിശ്ശേരി സ്വദേശികൾ 45 പേർ

മുതുതല, നാഗലശ്ശേരി സ്വദേശികൾ 39 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 33 പേർ

പിരായിരി, തൃത്താല സ്വദേശികൾ 30 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 29 പേർ

ആലത്തൂർ, ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ 28 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 27 പേർ പേർ

പട്ടാമ്പി സ്വദേശികൾ 26 പേർ

കപ്പൂർ, കാവശ്ശേരി, വാണിയംകുളം സ്വദേശികൾ 25 പേർ വീതം

ഷൊർണ്ണൂർ, തരൂർ സ്വദേശികൾ 24 പേർ വീതം

വണ്ടാഴി സ്വദേശികൾ 22 പേർ

കൊടുമ്പ് സ്വദേശികൾ 20 പേർ

കാരാക്കുറിശ്ശി, പരുതൂർ സ്വദേശികൾ 19 പേർ വീതം

അഗളി, കൊടുവായൂർ സ്വദേശികൾ 18 പേർ വീതം

കിഴക്കഞ്ചേരി, കുമരംപുത്തൂർ, കുത്തനൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 16 പേർ വീതം

കാഞ്ഞിരപ്പുഴ, കൊപ്പം, പട്ടിത്തറ സ്വദേശികൾ 15 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, കൊല്ലങ്കോട്, മുതലമട സ്വദേശികൾ 14 പേർ വീതം

കുഴൽമന്ദം, തേങ്കുറിശ്ശി സ്വദേശികൾ 13 പേർ വീതം

മണ്ണൂർ, പട്ടഞ്ചേരി, പുതൂർ, തെങ്കര സ്വദേശികൾ 12 പേർ വീതം

കരിമ്പുഴ, നെന്മാറ, വിളയൂർ സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കണ്ണാടി, പുതുശ്ശേരി, വടകരപ്പതി, വടക്കഞ്ചേരി, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, കരിമ്പ, ലക്കിടി-പേരൂർ സ്വദേശികൾ 8 പേർ വീതം

ആനക്കര, അയിലൂർ, എലപ്പുള്ളി, മലമ്പുഴ, മുണ്ടൂർ, പല്ലശ്ശന, പറളി സ്വദേശികൾ 7 പേർ വീതം

മാത്തൂർ, പൊൽപ്പുള്ളി, പുതുനഗരം, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കോങ്ങാട്, മരുതറോഡ്, മേലാർകോട്, നല്ലേപ്പിള്ളി, നെല്ലായ, പുതുപ്പരിയാരം, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

പൂക്കോട്ടുകാവ്, പെരുവെമ്പ്, ഷോളയൂർ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

കൊഴിഞ്ഞാമ്പാറ,കുലുക്കല്ലൂർ, നെല്ലിയാമ്പതി സ്വദേശികൾ 2 പേർ വീതം

ചളവറ, മങ്കര,തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News